
തൃശൂര്‍: ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ച രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വോള്‍വോ ബസിലാണ് സംഭവം. കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഉടൻ തന്നെ ഡിഎംഒയെ വിവരമറിയിച്ചു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു.
ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബെംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്ബാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കയറുകയായിരുന്നു. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചു.
Post Your Comments