സിംഗപ്പൂർ : കൊവിഡ് 19 ബാധയേറ്റ് സിംഗപ്പൂരിൽ ആദ്യ മരണം. സ്വദേശിയായ 75 കാരി മരണപ്പെട്ട വിവരം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫെബ്രുവരി ഒൻപതിനാണ് ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും ഇവർ ചികിത്സയിലായിരുന്നു. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ സിംഗപ്പൂരിൽ 385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 40 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
Also read : ആള്‍ക്കൂട്ടത്തോടെ ജുമുഅ നമസ്കാരം: പള്ളി കമ്മിറ്റിക്കെതിരെ കേസ്
യുഎഇയിലും കോവിഡ് ബാധയേറ്റുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്പിൽനിന്നെത്തിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരണപ്പെട്ടതെന്നു യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. . വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അറബ് പൗരൻ ഹൃദയാഘാതത്തെ തുടർന്നാണു മരണപ്പെട്ടത്, ഏഷ്യക്കാരനു മറ്റു രോഗങ്ങളുണ്ടായിരുന്നു. കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് കിഡ്നിയുടെ പ്രവർത്തനങ്ങൾ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇയാൾ ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല.ഇത് ആദ്യമായാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ചുള്ള മരണം സഭവിക്കുന്നത്. നിലവിൽ 140 കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments