കാസര്‍ഗോഡ്: കാസര്‍ഗോഡ് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ്. കുഡ്ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ച് പേര്‍ക്ക് കോവിഡ് പടര്‍ന്നത്. ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.ഇയാള്‍ ഗള്‍ഫില്‍ നിന്നാണ് വന്നത്. ആദ്യം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം അന്ന് മലപ്പുറത്തു താമസിച്ചു. പിന്നീട് ട്രെയിന്‍ മാര്‍ഗം കോഴിക്കോടുനിന്ന് കാസര്‍ഗോട്ടേക്ക് പോയി. അവിടെ എത്തിയ ശേഷം നിരവധി പൊതുവിടങ്ങളില്‍ പോവുകയും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇയാള്‍ കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുത്തിരുന്നു.
അതേസമയം കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്ക് കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജില്ലയില്‍ സര്‍ക്കാര്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. കൂടാതെ രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം തുറക്കും.
കൊറോണ ഭീതി: ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ രക്തപരിശോധനാ ഫലം പുറത്ത്
ജില്ലയിലെ ക്ലബ്ബുകള്‍ അടച്ചിടണം. ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം. ജില്ലയില്‍ ജുമ നമസ്‌കാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments