കൊച്ചി•ഒരാൾ കാണിച്ച അനുസരണക്കേടിന്റെ കെടുതിയാണ് കാസർഗോഡ് ജില്ലയിൽ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്തു അനുസരിപ്പിക്കാനുള്ള കടുത്ത നടപടി ഉണ്ടാകണമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍.
ഉത്സവവും പള്ളി പെരുന്നാളും മഖാമും എല്ലാ തരത്തിലുമുള്ള അനാവശ്യ കൂടിച്ചേരലുകളും ഒക്കെ നിരോധിക്കണം. ഇനി പൊതുജനാരോഗ്യത്തിന്റെ ചെലവിൽ തോന്നിയവാസം വേണ്ട. അതിൽ കുറഞ്ഞ ജനാധിപത്യം മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാസര്‍കോട് രോഗം സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങൾ കൈമറാത്തത് ആരോഗ്യ വകുപ്പിനെ വലയ്ക്കുകയാണ് . എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം നൽകുന്നില്ലെന്നും ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്നും കാസര്‍കോട് കലക്ടര്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. ഇത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണ്. നിലവിലെ സാഹചര്യം മനസിലാക്കി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കാല് പിടിച്ച് പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്നും ഇയാള്‍ പലതും മറച്ചുവെക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആറ് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമാണ് കടകൾ തുറക്കുക.
https://www.facebook.com/harish.vasudevan.18/posts/10158184933067640
Post Your Comments