KeralaLatest NewsNews

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രഖ്യാപനങ്ങളൊന്നുമില്ല, മുഖ്യമന്ത്രിയുടേത് കബളിപ്പിക്കല്‍ പാക്കേജ് – വി.ഡി സതീശന്‍

തിരുവനന്തപുരം•പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ സാമ്പത്തിക ദുസ്ഥിതി മറികടക്കാൻ പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രിയാകട്ടെ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കൊറോണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്നും വി.ഡി സതീശൻ എംഎൽഎ. കഴിഞ്ഞവർഷം നവംബർ മുതൽ തുടർച്ചയായ ട്രഷറി നിയന്ത്രണമുണ്ട്. അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാകുന്നില്ല. പതിനാലായിരം കോടിയോളം രൂപ സർക്കാർ കൊടുക്കാനുണ്ട്. ഈ തുക അടുത്തമാസം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനത്തിലൂടെ പറഞ്ഞിരിക്കുന്നത്. ഇതും കൊവിഡ് ബാധയുമായി എന്ത് ബന്ധമാണുള്ളതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

സാമൂഹികസുരക്ഷാ പെൻഷനുകൾ ഒരുമിച്ച് നൽകുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ സാമൂഹികസുരക്ഷാ പെൻഷനുകൾ സർക്കാർ കൊടുക്കാനുണ്ട്. അഞ്ച് മാസത്തെ പെൻഷൻ നൽകാനുള്ളപ്പോൾ അടുത്തമാസത്തെ കൂടി ഉൾപ്പെടുത്തി രണ്ട് മാസത്തെ പെൻഷൻ നൽകുമെന്ന് പറയുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീക്കും തൊഴിലുറപ്പ് പദ്ധതിക്കും രണ്ടായിരം കോടി രൂപ വിതം നൽകുമെന്ന് പറയുന്നതുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും വി.ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ പറയുന്നു.

https://www.facebook.com/VDSatheeshanParavur/videos/198132471448134/

shortlink

Related Articles

Post Your Comments

Related Articles


Back to top button