കോഴിക്കോട്: കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച് താമരശ്ശേരി രൂപത. കേന്ദ്ര സര്‍ക്കാര്‍ എല്ലാവരുടേയുംസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുള്ള ഈ ആഹ്വാനം എല്ലാവരും പാലിക്കണമെന്നും താമരശ്ശേരി രൂപതയുടെ സര്‍ക്കുലറില്‍ പറയുന്നു.
ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച മുതല്‍ താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും മതപരമായ ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.ഞായറാഴ്ച്ച മുതല്‍ മാര്‍ച്ച് 31 വരെയാണ് ചടങ്ങുകള്‍ നിര്‍ത്തിവെയ്്ക്കുന്നത്. ഞായറാഴ്ച്ചത്തെ ദിവ്യബലിയും ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 9 മണി വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
Post Your Comments