തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നെത്തി 14 ദിവസം നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് രണ്ട് പേര്‍ക്ക് എതിരെ കൂടി പൊലീസ് കേസെടുത്തു. നിലമ്പൂരില്‍ സ്ത്രീക്കെതിരെയും ആലുവയില്‍ പുരുഷനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരും സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നാലാം മൈല്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ വാട്‌സ് ആപ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതിന് വയനാട് ജില്ലയിലെ പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കല്‍ വീട്ടില്‍ ഫഹദ് (25) നെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നുകളഞ്ഞ കോട്ടയം ഇടവട്ടം മറവന്‍തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് കുര്‍ബാന നടത്തിയതിന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
Post Your Comments