Latest NewsNewsInternational

ജാഗ്രതൈ: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. മറ്റു വൈറസുകളെ പോലെ കോവിഡ് വൈറസ് പെട്ടന്ന് നശിക്കില്ലന്നതാണ് പുതിയ പഠനം. ആരോഗ്യ പ്രവര്‍ത്തകരെ ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്.

ചെമ്പ് പ്രതലത്തില്‍ നാലു മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വായുവില്‍ മൂന്നു മണിക്കൂറോളം വൈറസുകള്‍ സജീവമാകും. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാര്‍സ് രോഗം 8000 പേരുടെ മരണത്തിനാണ് കാരണമായിരുന്നത്. സാര്‍സും കൊറോണയും തമ്മില്‍ അടുത്ത സാമ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2004ന് ശേഷം സാര്‍സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2002-2003ല്‍ പടര്‍ന്ന് പിടിച്ച സാര്‍സ് വൈറസിന് തുല്യമായാണ് കൊവിഡ് 19നെയും താരതമ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്ര ലോകത്തിനിടയില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും ഇപ്പോഴത്തെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യമാണ് രോഗസ്ഥിരീകരണവും വൈകിപ്പിച്ചിരിക്കുന്നത്. കോവിഡ് വൈറസ് ബാധിച്ചാല്‍ പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് കൊറോണ ഉയര്‍ത്തുന്ന പ്രധാനഭീഷണി.

ALSO READ: മഹാമാരിയായ കൊറോണ കോടിക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് യുഎൻ

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള കൊറോണ വൈറസിന്റെ ക്ഷമതയും മറ്റ് വൈറസുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മരുന്നോ വാക്സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന പ്രതിരോധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button