Latest NewsInternational

ചൈന വിവരം മറച്ചുവെച്ചതിന്​ ലോകം വലിയ വില നല്‍കുന്നു -ട്രംപ്​

മാസങ്ങള്‍ക്ക്​ മുമ്ബ്​ ചൈനയില്‍ റിപ്പോര്‍ട്ട്​ ചെയ്​തപ്പോള്‍ തന്നെ കോവിഡ്​ വൈറസ്​ ബാധയെ കുറിച്ച്‌​ അറിഞ്ഞിരുന്നുവെങ്കില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു.

വാഷിങ്​ടണ്‍: കോവിഡ്​ 19 വൈറസ്​ ബാധയില്‍ ചൈനയെ കുറ്റപ്പെടുത്തി യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന്​ ലോകം വില നല്‍കുകയാണെന്ന്​ ട്രംപ്​ പറഞ്ഞു. ബെയ്​ജിങ്ങാണ്​ ഇതിന്​ ഉത്തരവാദിയെന്നും ട്രംപ്​ ആരോപിച്ചു. മാസങ്ങള്‍ക്ക്​ മുമ്ബ്​ ചൈനയില്‍ റിപ്പോര്‍ട്ട്​ ചെയ്​തപ്പോള്‍ തന്നെ കോവിഡ്​ വൈറസ്​ ബാധയെ കുറിച്ച്‌​ അറിഞ്ഞിരുന്നുവെങ്കില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു. ചൈന കോവിഡ്​ വൈറസ്​ ബാധയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്​ വിട്ടില്ലെന്നും ട്രംപ്​ കുറ്റപ്പെടുത്തി.

വിവിധ മഹാരോഗങ്ങള്‍ മരുന്നുകളും ചികിത്സാമാര്‍ഗങ്ങളും കണ്ടെത്തി അവയില്‍ നിന്നും രക്ഷപ്പെടാന്‍ മനുഷ്യര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും കൊറോണയെ അങ്ങനെ തുരത്താനാവില്ലെന്ന് സമ്മതിച്ച്‌ ശാസ്ത്രവും രംഗത്തെത്തി.കോലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പെയര്‍ഡ്നെസ് ഇന്നൊവേഷന്‍സ് തലവനായ ഡോ. റിച്ചാര്‍ഡ് ഹാറ്റ്ചെറ്റാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.മനുഷ്യരാശി ഇതുവരെ കണ്ട ഏറ്റവും ഭയാനകമായ രോഗമാണിതെന്നും മാസങ്ങളോളം മനുഷ്യജീവിതം തടസ്സപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ലോ​കം ഒ​രു വൈ​റ​സു​മാ​യി യു​ദ്ധ​ത്തി​ൽ, പ​ട​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെടും : ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ മേധാവി

കൊറോണക്കെതിരായുള്ള നീക്കം യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണെന്നും അദ്ദേഹം ഏവരെയും ഓര്‍മിപ്പിക്കുന്നു.അതേസമയം, യുറോപ്പിലും മറ്റ്​ രാജ്യങ്ങളിലും കോവിഡ്​ 19 വൈറസ്​ ബാധ അനുദിനം വര്‍ധിക്കുകയാണ്.​ 2,10,300 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. 145 രാജ്യങ്ങളില്‍ നിന്നുള്ള 9000 പേര്‍ ഇതുവരെ രോഗബാധയേറ്റ്​ മരിച്ചിട്ടുണ്ട്​. നിലവിലെ കണക്കുകള്‍ പ്രകാരം ഇറ്റലിയിലാണ്​ ഏറ്റവും കൂടുതല്‍​ കോവിഡ്​ മരണങ്ങളുണ്ടായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button