Latest NewsKeralaNews

ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാർട്ടി; ആറാമതൊരു പ്രത്യേകത കണ്ടെത്തുന്നവര്‍ക്ക് അഡീഷണല്‍ മാര്‍ക്ക് നല്‍കും; ബിജെപിക്കെതിരെ വിടി ബൽറാം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ബിജെപിയുടെ സവിശേഷതയെ കുറിച്ച് ചോദിച്ചതിൽ പ്രതികരണവുമായി വി ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. അഞ്ച് സവിശേഷതകള്‍ ബൽറാം ചൂണ്ടിക്കാട്ടുന്നുണ്ട്. ആറാമതൊരു പ്രത്യേകത കണ്ടെത്തുന്നവര്‍ക്ക് അഡീഷണല്‍ മാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവർക്കർ സൃഷ്ടിച്ച “ഹിന്ദുത്വം” എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാർട്ടി, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി. വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിക്കുന്ന പാർട്ടി എന്നൊക്കെയാണ് ബൽറാമിന്റെ ഉത്തരം.

Read also: ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം; ഹിന്ദുവർഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്; എട്ട് ഉത്തരങ്ങൾ നൽകി എം എം മണി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഭാരതീയ ജനതാ പാർട്ടിയുടെ അഞ്ച് സവിശേഷതകൾ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പർ. 5 മാർക്ക്)

എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവർക്കർ സൃഷ്ടിച്ച “ഹിന്ദുത്വം” എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാർട്ടി.
2) നേരിട്ടും അനുബന്ധ സംഘടനകൾ വഴിയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങളിൽ പങ്കെടുത്ത, അതിന്റെ പേരിൽ നിരവധി തവണ നിരോധിക്കപ്പെട്ട, ആർഎസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി. വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിക്കുന്ന പാർട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ അടക്കമുള്ള നിരവധി കൊടും വർഗീയ വാദികളെ പാർലമെന്റംഗങ്ങളാക്കുന്ന പാർട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാർട്ടി.
6)………. (നിങ്ങൾക്ക് പൂരിപ്പിക്കാം. അഡീഷണൽ മാർക്ക് കിട്ടും)

NB: കോപ്പിയടി അനുവദനീയമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button