തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിൽ വിമർശനവുമായി വൈദ്യുതി മന്ത്രി എം എം മണി. ചോദ്യത്തിന് എട്ട് ഉത്തരങ്ങൾ എഴുതിയാണ് ഫേസ്ബുക്കിലൂടെ എം എം മണി പ്രതികരിച്ചത്. ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു, കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
#സിബിഎസ്ഇ_പരീക്ഷ_2020
#ക്ലാസ്_10
#ചോദ്യം_നമ്പർ_31
#ബിജെപിയുടെ
5 #സവിശേഷതകൾ #വിവരിക്കുക (മാർക്ക് 5)
#ഉത്തരം
1. ഹിന്ദുവർഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു.
2. കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
3. ‘മോഹവില’ നൽകി കുതിരക്കച്ചവടത്തിലൂടെ പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു.
4. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്.
5. പൊതുമേഖല വ്യവസായം തകർത്ത് തുച്ഛമായ വിലയ്ക്ക് ഇഷ്ടക്കാർക്ക് കൈമാറുന്നു.
6. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ഇന്ത്യയെ നൂറ്റാണ്ടുകൾ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിച്ച് ലോക ജനതക്കു മുന്നിൽ ഇന്ത്യക്ക് കുപ്രസിദ്ധി നേടിത്തരുന്നു.
7. എല്ലാവിധ അസുഖങ്ങളും ഭേദമാക്കാൻ കഴിയുന്ന ‘ചാണക- ഗോമൂത്രം’ എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു.
8. ഇന്ത്യയിൽ ഇന്ധന വില വർദ്ധിപ്പിച്ച ശേഷം, വില വർദ്ധിച്ചിട്ടില്ലെന്നു മാത്രമല്ല കുറയുകയാണ് ചെയ്തതെന്ന തോന്നൽ വരും വിധം ജനങ്ങൾക്കാശ്വാസം നൽകന്ന പുതിയ ‘എണ്ണവില സിദ്ധാന്തം’ അവതരിപ്പിച്ചു.
#സിദ്ധാന്തം: പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അപ്പോ അതില് ചെറിയ എന്തെങ്കിലും എമൗണ്ട് കൂടിയിട്ടുണ്ടാവും. അത്രയേയുള്ളൂ. അത് ടോട്ടലായിട്ട് വർദ്ധനവുണ്ടാകുന്നില്ലല്ലോ. വില കുറയുകയാണ് ചെയ്തത്.
NB: ഇതുപോലുള്ള ഗുണങ്ങൾ ഏറെ വർണ്ണിക്കാനുണ്ട്. സമയക്കുറവ് കാരണം ഇത്രയേ എഴുതുന്നുള്ളൂ. (കൂടുതൽ മാർക്ക് പ്രതീക്ഷിക്കുന്നു.)
Post Your Comments