ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ 168 ട്രെയിനുകളാണ് സര്‍വ്വീസ് റദ്ദാക്കിയത്. അതില്‍ ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകളാണ്. മാര്‍ച്ച് 31 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവര്‍ക്കും ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പണം പോലും ഈടാക്കാതെ തിരികെനല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതു മൂലമുണ്ടാകുന്ന 450 കോടി രൂപയുടെ നഷ്ടം നേരിടാന്‍ തയ്യാറാണെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ നിലപാട്.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081,12082), തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12698,12697) എന്നിവയും ഇന്ന് റദ്ദാക്കിയവയില്‍പെടുന്നു. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്സ്പ്രസ് (22207) തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് (22208) തുടങ്ങി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. വേളാങ്കണ്ണി എറണാകുളം സ്പെഷ്യല്‍ ട്രെയിനുകള്‍ (06015,06016) കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍, കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ കൊല്ലം വരെയേ സര്‍വ്വീസ് നടത്തൂ.
Post Your Comments