കൊറോണ എന്ന മഹാമാരിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂ എന്ന ആശയത്തെ വിമർശിച്ച് ഡോ. ഷിംന അസീസ്.ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. മോഡിജിയുടെ ആഹ്വാനപ്രകാരം ആരെങ്കിലും ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് വീടിന് പുറത്ത് വന്ന് നിന്ന് അഞ്ച് മിനിറ്റ് കൈ കൊട്ടിയോ പ്ലേറ്റ് മുട്ടിയോ ആരോഗ്യപ്രവർത്തകയായ എന്നെ അഭിനന്ദിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓരോരുത്തരായി വന്ന് മുട്ടീട്ട് പോകണമെന്നും ദയവ് ചെയ്‌ത് ബഹളമുണ്ടാക്കി അയൽവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും അവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മേരേ പ്യാരേ ദേശ്‌വാസിയോം…
മോഡിജിയുടെ ആഹ്വാനപ്രകാരം ആരെങ്കിലും ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് വീടിന് പുറത്ത് വന്ന് നിന്ന് അഞ്ച് മിനിറ്റ് കൈ കൊട്ടിയോ പ്ലേറ്റ് മുട്ടിയോ ആരോഗ്യപ്രവർത്തകയായ എന്നെ അഭിനന്ദിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓരോരുത്തരായി വന്ന് മുട്ടീട്ട് പോണം. പരസ്‌പരം ഒരു മീറ്റർ അകലം വെച്ച് ക്യൂ പാലിച്ച് വേണം പിഞ്ഞാണം മുട്ടാനും തുടർന്ന് തിരിച്ച് പോകാനും. ദയവ് ചെയ്‌ത് ബഹളമുണ്ടാക്കി അയൽവാസികളെ ബുദ്ധിമുട്ടിക്കരുത്.
രാവിലെ 7 മുതൽ 9 വരെ നിങ്ങൾ നിർബന്ധമായും കുടുംബത്ത് തന്നെ ഇരുന്നോണം. കാരണം, ആ സൂചന കർഫ്യൂ സമയത്ത് റോഡ് മുഴുവൻ സമൂഹത്തിൽ നിന്ന് ഇറങ്ങിയോടുന്ന കോവിഡ് 19 വൈറസുകൾ ട്രാഫിക് ജാം ഉണ്ടാക്കിയേക്കാം.
ധന്യവാദ്.
Dr. Shimna Azeez
Post Your Comments