ഞായറാഴ്ച ജനതാ കർഫ്യൂ എന്ന ആശയം മുന്നോട്ടു വെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സന്ദീപാനന്ദഗിരി. കേരള മുഖ്യമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത് പറ്റിയാൽ അങ്ങ് ഒന്ന് പരിഭാഷപ്പെടുത്തി കേൾക്കുന്നത് നന്നായിരിക്കുമെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അന്നന്ന് കൂലിവേല ചെയ്ത് ഉപജീവനം കഴിക്കുന്ന അവർക്ക് ഒരുമാസത്തെ റേഷനെങ്കിലും അനുവദിച്ചുവെന്ന് ഇന്ന് കേൾക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായേനെയെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സ്പെയിനിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആളുകൾ അവരുടെ ബാൽക്കണിയിൽ നിന്ന് ആരോഗ്യമേഖലയിലെ പ്രവർത്തകർക്കും മറ്റും 5 മിനുട്ട് ക്ളാപ്പ്ചെയ്ത് അനുമോദിച്ചിരുന്നു.
(ആശയം കോപ്പി പേസ്റ്റാണെന്നു സാരം)
ഇന്ത്യയിൽ എത്രപേർക്ക് ബാൽക്കണിയുണ്ട് സാർ?
ചേരിയിലാണ് വലിയൊരു വിഭാഗം ജനങ്ങളും താമസിക്കുന്നതെന്ന് മറക്കരുത്.
പ്രിയ പ്രധാനമന്ത്രീ..
അങ്ങ് പറഞ്ഞുവല്ലോ60ഉം 65ഉം വയസ്സ് കഴിഞ്ഞവർ വീട്ടിലിരിക്കണമെന്ന്!
അന്നന്ന് കൂലിവേല ചെയ്ത് ഉപജീവനം കഴിക്കുന്ന അവർക്ക് ഒരുമാസത്തെ റേഷനെങ്കിലും അനുവദിച്ചുവെന്ന് ഇന്ന് കേൾക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായേനെ!
കേരളമെന്നൊരു കൊച്ചു സംസ്ഥാനമുണ്ട് ഇന്ത്യയിൽ.
കേരള മുഖ്യമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിച്ചിരുന്നു.
പറ്റിയാൽ അങ്ങ് ഒന്ന് പരിഭാഷപ്പെടുത്തി കേൾക്കുന്നത് നന്നായിരിക്കും.
ഒരു ഭരണാധികാരി എങ്ങിനെയായിരിക്കണമെന്ന് ഞങ്ങളറിയുന്നു.
Post Your Comments