Latest NewsNewsIndia

കൃത്യമായ ചികിത്സയും ഭക്ഷണവും ഇല്ല; കേരളത്തിലേക്ക് മടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട് ഐസൊലേഷന്‍ വാര്‍ഡിൽ കഴിയുന്ന മലയാളി പെൺകുട്ടി

ചെന്നൈ: നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മലയാളി യുവതി. ചെന്നൈ എയര്‍പോട്ടിലെ ജീവനക്കാരിയായ കോഴിക്കോട് സ്വദേശിയായ സയോനയാണ് വീഡിയോ സന്ദേശത്തിലൂടെ കേരള സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും, ഭക്ഷണം ലഭിക്കുന്നില്ലെന്നും അതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസമാണ് സയോനയെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഐസൊലേഷന്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങളെന്നാണ് സയോന വീഡിയോയിൽ പറയുന്നത്.

Read also:പരീക്ഷകൾ നടത്തിയേ അടങ്ങൂ എന്ന വാശി പിണറായി സർക്കാരിന് എന്തിനാണ്? ബാറുകൾ അടച്ചാൽ വ്യാജ മദ്യ മൊഴുകുമെന്ന വാദം ബാലിശമാണ്;- വിമർശനവുമായി കെ സുരേന്ദ്രൻ

അതെസമയം കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൊവിഡ് സ്ഥരീകരിച്ചയാളുടെ റൂട്ട് മാപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ഡൽഹിയിൽ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ യുപി സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button