കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചങ്ങനാശേരി സ്വദേശിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ചു ബന്ധുക്കൾ . ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ കറുവച്ചന്റെ മകന് ജോജി (57) ആണ് മരിച്ചത്. ഇറ്റലിയില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ഇറ്റലിയിലെ സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരമെന്നും മറ്റു രോഗങ്ങളുള്ളതായി അറിയില്ലെന്നും ചങ്ങനാശേരിയിലുള്ള ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെ മാത്യു മരിച്ച വിവരം മാത്യുവിന്റെ ജര്‍മനിയില്‍ പഠിക്കുന്ന മകന് കുര്യാക്കോസാ (അപ്പു) ണ് തന്നെ അറിയിച്ചതെന്നു സഹോദരന് എം.കെ.ജോസഫ് ദീപികയോടു പറഞ്ഞു.ഇറ്റലിയിലുള്ള വീടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതായി ഒപ്പം താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയായ ആള് ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന മകന് കുര്യാക്കോസിനെ ഫോണില്‍ അറിയിക്കുകയായിരുന്നു.
മലേഷ്യയില്‍ കുടുങ്ങിയ 405 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരികെയെത്തിച്ചു
ചൊവ്വാഴ്ച വൈകുന്നേരം എം.കെ.മാത്യു കടമാന്ചിറയിലുള്ള സഹോദരിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നതായും ജോസഫ് പറഞ്ഞു.ജോജിയുടെ ഭാര്യ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മരിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് പനിയാണെന്ന് വീട്ടുകാരെ വിവരമറിയിച്ചിരുന്നു. ഇറ്റലിയില്‍ മെട്രോ സര്‍വീസില്‍ താത്കാലിക ജോലിയിലായിരുന്ന മാത്യുവിനു രണ്ടു മാസമായി ജോലിയില്ലായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് ജോജി നാട്ടിലെത്തി വീണ്ടും ഇറ്റലിയിലേക്ക് മടങ്ങിയത്. സംസ്കാര ചടങ്ങുകള്‍ ഇറ്റലിയില്‍ നടക്കും.മറ്റൊരു മകന് സേവ്യര്‍(അമല്‍) ചെന്നൈയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.
Post Your Comments