Latest NewsNewsInternational

നരേന്ദ്ര മോദി അധികാരത്തിലിരിക്കുമ്പോള്‍ അനുകൂല നിലപാട് ഉണ്ടാകില്ല; കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയും പാകിസ്ഥാന്റെ ഭാഗം ന്യായീകരിച്ചും അഫ്രീദി

കറാച്ചി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരിക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുമോ ക്രിക്കറ്റ് പാകിസ്ഥാന്റെ ചോദ്യത്തിനാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പാകിസ്ഥാന്റെ ഭാഗം ന്യായീകരിച്ചുമായിരുന്നു അഫ്രീദി സംസാരിച്ചത്.

Read also: വിമാനത്തിനുള്ളില്‍ യാത്രക്കാരനും കാബിന്‍ക്രൂവും തമ്മില്‍ വാക്കേറ്റം; എയര്‍ ഹോസ്റ്റസിന്റെ വക യാത്രക്കാരന്റെ കരണത്ത് അടി; തിരിച്ചടിച്ച് യാത്രക്കാരൻ

അടുത്തിടെ ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്മാറിയതിന് കാരണം ഇന്ത്യയാണെന്ന് അഫ്രീദി ആരോപിച്ചിരുന്നു. 2013ലാണ് പാകിസ്താന്‍ അവസാനമായി ഇന്ത്യയില്‍ ഒരു പരമ്പര കളിച്ചത്. ദ്രാവിഡ് നായകനായിരുന്ന 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ പര്യടനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button