വള്ളിക്കുന്ന്: ഖത്തറില്‍നിന്നു മകന്‍ വന്നപ്പോള്‍ മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി പരാതി. കോവിഡ് 19 ന്റെ പരിശോധന ഭാഗമായി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ന മകന്‍ അരിയല്ലൂര്‍ വീട്ടിലെത്തിയതിനു പിന്നാലെ കോവിഡ് ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഇയാള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തത്.
ഇതേ രീതിയില്‍ കൊവിഡ് 19 സംശയിച്ച് ഡോക്ടര്‍റെ ഫ്‌ളാറ്റിനകത്ത് പൂട്ടിയിട്ടിരുന്നു. തൃശൂരിലാണ് സംഭവം. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വെക്കുകയായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ ഈ പ്രവര്‍ത്തി. ഇതേതുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments