തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളുമായ ക്ഷേത്രങ്ങളെ വ്യവസായ വാണിജ്യ സ്ഥാപനമായി കണക്കാക്കരുതെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളെ ട്രേഡ് യൂണിയന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനമനുസരിച്ച് ക്ഷേത്രങ്ങളെ തരം തിരിച്ചുള്ള പട്ടികയുണ്ടാക്കി ക്ഷേമ നിധിയും വേതന വ്യവസ്ഥകളും ഉണ്ടാക്കാൻ നടപടി ഉണ്ടാകണം. . പല പ്രൈവറ്റ് ദേവസ്വങ്ങളും നിത്യ നിദാനത്തിന് ആവശ്യമായ വരുമാനം ലഭിക്കാത്തവയാണ്. ഭക്ത ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് അവ നിലനില്‍ക്കുന്നതെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
Post Your Comments