Latest NewsNewsSaudi ArabiaGulf

കോവിഡ്-19 :: അസാധാരണ G 20 ഉച്ചകോടി അടിയന്തരമായി ചേരാന്‍ സൗദിയുടെ ആഹ്വാനം : എന്തായിരിയ്ക്കും തീരുമാനമെന്നറിയാന്‍ ജിസിസി രാഷ്ട്രങ്ങളിലെ മലയാളികളടക്കമുള്ള പ്രവാസികളും

ജിദ്ദ: കോവിഡ്-19 വൈറസ് ആഗോള വ്യാപകമായി പടര്‍ന്നുപിടിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍
അസാധാരണ G 20 ഉച്ചകോടി അടിയന്തരമായി ചേരാന്‍ സൗദി ജിസിസി രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
കൊറോണ ആഗോള പ്രതിസന്ധിയായി മാറിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍, പരിഹാരങ്ങള്‍, രോഗ പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുന്‍നിര രാഷ്ട്രങ്ങളുടെ വേദിയായ G 20 യുടെ അസാധാരണ ഉച്ചകോടി അടിയന്തരമായി ചേരണമെന്ന് ആവശ്യം ഉയര്‍ന്നു. നിലവിലെ G 20 കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ പദവി അലങ്കരിക്കുന്ന രാഷ്ട്രമെന്ന നിലയ്ക്ക് സൗദി അറേബ്യയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊറോണയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളെയും രോഗം ആഗോള സമ്ബദ് ഘടനയിലും ജന സമൂഹങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും അവയ്ക്കുള്ള പരിഹാര ങ്ങളെയും മറ്റു അനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച കൂട്ടായ ചര്‍ച്ചകളും ഏകീകരണവും അടിയന്തര പ്രാധാന്യമുള്ള ആഗോള വിഷയമായി മാറിയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ക്കായി ആഗോള മുന്‍നിര രാഷ്ട്രങ്ങള്‍ ഒരുമിച്ചിരിക്കണമെന്നാണ് സൗദി അറേബ്യ നിര്‍ദേശിക്കുന്നത്. മിക്ക രാജ്യങ്ങളും വ്യോമ ഗതാഗതം നിര്‍ത്തിവെച്ച അവസ്ഥയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അടുത്ത ആഴ്ച്ച യോഗം നടത്താമെന്നും സൗദി നിര്‍ദേശിക്കുന്നു.

അടുത്ത നവംബറില്‍ സൗദി തലസ്ഥാനമായ റിയാദില്‍ വെച്ചാണ് G 20 വാര്‍ഷിക ഉച്ചകോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button