വാഷിംഗ്ടണ്‍: കോവിഡ്-19 എന്ന മാരക വൈറസിനെ തുരത്താനുള്ള വാക്സിന്‍ പരീക്ഷണം ആരംഭിച്ചു. വാക്‌സിന്റെ ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത് വനിതയിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ്. യുഎസ് വളണ്ടിയറിനാണ് ഗവേഷകര്‍ വാക്‌സിന്റെ ആദ്യ കുത്തിവെപ്പ് നല്‍കിയിട്ടുള്ളത്. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് 145 ലധികം രാജ്യങ്ങളെ ബാധിച്ച പകര്‍ച്ചാവ്യാധിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഈ അടിയന്തര സാഹചര്യത്തില്‍ എല്ലാവര്‍ക്കും വേണ്ടതെന്താണോ അതാണ് ഞഞങ്ങള്‍ ചെയ്തതെന്നാണ് ഗവേഷക സംഘത്തിന്റെ നേതാവ് ഡോ. ലിസ ജാക്‌സണ്‍ പ്രതികരിച്ചത്. യുഎസിലെ ഒരു ടെക് കമ്പനിയിലെ ഓപ്പറേഷന്‍സ് മാനേജര്‍ ജെന്നിഫര്‍ ഹാലറിലാണ് ആദ്യ കുത്തിവെപ്പ് നടത്തിയിട്ടുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംആര്‍എന്‍എ 1273 എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് പരീക്ഷിച്ചിട്ടുള്ളത്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍സ്റ്റിറ്റൂട്ടിലെ ശാസ്ത്രജ്ഞരും കേംബ്രിഡ്ജിലെ മോഡേണ ബയോടെക്‌നോളജി എന്ന കമ്പനിയും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പരിമിതമായ സമയത്തിനുള്ളില്‍ കൊറോണക്കെതിരായ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടുള്ളത്.
18നും 55നും ഇടയിലുള്ള 45 പേരിലാണ് വാക്‌സിന്‍ ആദ്യം പരീക്ഷിക്കുന്നത്. പരീക്ഷണത്തിന് സന്നദ്ധതയറിയിച്ചെത്തിയവരിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷിക്കുന്നത്. ആറ് ആഴ്ചയോളം സമയമെടുത്ത് മാത്രമേ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പരീക്ഷണം വിജയകരമായാലും 12- 18 മാസമെടുത്തേ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കൂ എന്നാണ് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഡോക്ടര്‍ ആന്റണി ഫൌസി ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് വിവിധ ഗവേഷക സംഘങ്ങളാണ് കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സും യുഎസ്, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ തങ്ങളുടെ പഠനം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിയാറ്റിലിലെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. 145 ലോക രാഷ്ട്രങ്ങളിലായി 175, 530 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിയുകയും ചെയ്തിട്ടുണ്ട്.
Post Your Comments