ദുബായ്•യു.എ.ഇയില്‍ കോവിഡ് പരിശോധനക്ക് വിധേയനായ പ്രമുഖ മലയാള സിനിമാ താരം രവീന്ദ്രന്റയും മകളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഫ്രാന്‍സില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ പോയതിനെ തുടര്‍ന്നാണ് രവീന്ദ്രനും പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നത്. യു.എ.ഇയിലുള്ള രവീന്ദ്രനെ കാണാന്‍ കഴിഞ്ഞ എട്ടാം തീയതിയാണ് ഡോക്ടറായ മകള്‍ എത്തിയത്. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയയായ മകള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷനിലാക്കി.
തുടര്‍ന്ന് ജലദോഷം അനുഭവപ്പെട്ട രവീന്ദ്രനും ആരോഗ്യ അതോറിറ്റിയില്‍ അറിയിക്കുകയും ഉടനെ അധികൃതര്‍ എത്തി ഐസോലേഷനിലക്കുകയും ചെയ്യുകയായിരുന്‍.
പിന്നീട് പരിശോധനാ ഫലം പുറത്തു വന്നപ്പോള്‍ ഇരുവര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തുകയായിരുന്നു. മകളുടെ ഫലം ആദ്യം പോസിറ്റീവ് ആയി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
Post Your Comments