Latest NewsKeralaNews

‘ഗോമാതാ പാൽ വേണ്ടേ, അമ്മപ്പാൽ വേണം’: സഖാവ് രവീന്ദ്രന് ആയിരം ലിറ്റർ അമ്മിഞ്ഞപ്പാൽ അഭിവാദ്യങ്ങൾ -പരിഹസിച്ച് അഞ്‍ജു പാർവതി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെ, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി രവീന്ദ്രൻ നടത്തിയ പഴയ വാട്ട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. ഇക്കിളിപ്പെടുത്തുന്ന, അതിർവരമ്പിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്ക് പിന്നാലെ, അഞ്‍ജു പാർവതി പ്രഭീഷും രവീന്ദ്രനെ ട്രോളി രംഗത്തുണ്ട്.

‘പാതിരാത്രിയിൽ ദാഹിച്ച് വലഞ്ഞപ്പോഴും സംഘികളുടെ ഗോമാതാവിൻ്റെ പാൽ വേണ്ടെന്നു വച്ച് മനുഷ്യ പാൽ അഥവാ അമ്മിഞ്ഞപ്പാൽ ചോദിച്ച സഖാവ് രവീന്ദ്രന് ആയിരം ലിറ്റർ അമ്മിഞ്ഞപ്പാൽ അഭിവാദ്യങ്ങൾ ! ഗോമാതാ പാൽ വേണ്ടേ വേണ്ട! അമ്മപ്പാൽ വേണം വേണം ! No Caw Milk’, രവീന്ദ്രനെ പരിഹസിച്ച് അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ രവീന്ദ്രനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിരുന്നു. ‘രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…’ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു കുപ്പിപ്പാലിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ, രവീന്ദ്രന് സോഷ്യൽ മീഡിയകളിൽ പൊങ്കാലയാണ്.

Also Read:രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി സോണിയ ഗാന്ധി?!

അതേസമയം, രവീന്ദ്രനുമായി തനിക്ക് നല്ല അടുപ്പമാണുള്ളതെന്ന് സ്വപ്ന പറഞ്ഞെങ്കിലും, സ്വപ്നയെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്റെ വാദം. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇക്കിളിപ്പെടുത്തുന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ ഇതെല്ലാം പൊളിക്കുന്നതാണ്. ഇ.ഡിയുടെ കൈവശമുള്ള സ്വപ്നയുടെ ഫോണിലെ സന്ദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെ തനിക്ക് വ്യക്തിപരമായി അറിയിയല്ലെന്ന രവീന്ദ്രന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.

2018 നവംബർ ആറിന് നടത്തിയ ചാറ്റിൽ എല്ലാ അതിർവരമ്പുകളും രവീന്ദ്രന് ലംഘിക്കുന്നുണ്ട്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തിന് ഉണ്ടെന്നും, ബക്കാർഡി ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സ്വപ്ന മറുപടി പറയുന്നുണ്ട്. എന്നാൽ ഇതിന് രവീന്ദ്രൻ നൽകുന്ന മറുപടി ‘എനിക്ക് അമ്മയുടെ പാലാണ് ഇഷ്ടം. അതാണ് സന്തോഷത്തിന് നല്ലത്’ എന്നാണ്. പശുവിൻ പാൽ അല്ലെന്ന് ഇയാൾ വ്യക്തമാക്കുന്നതോടെ സംശയം തോന്നിയ സ്വപ്ന, ഒട്ടകത്തിന്റെയോ ആടിന്റേയോ പാലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. അതേസമയം, ചാറ്റിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button