Latest NewsNewsIndia

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റുമോ ? പ്രതികള്‍ രാജ്യാന്തര കോടതിയില്‍

ന്യൂഡല്‍ഹി: തൂക്കിലേറ്റാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വധശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെയാണ് പ്രതികള്‍ അവസാന കച്ചിത്തുമ്പെന്ന നിലയില്‍ രാജ്യാന്തര കോടതിയിലെത്തിയിരിക്കുന്നത്.

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്നലെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍.ഷാ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാദ്ധ്യതകളും അനുവദിച്ചു കഴിഞ്ഞതാണെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാ ഹര്‍ജി ഉപയോഗപ്പെടുത്തി.. തിരുത്തല്‍ ഹര്‍ജികളും തള്ളിയിരുന്നു. ഇനി എന്തു പ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്. സുപ്രീംകോടതി ചോദിച്ചു.അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ തെറ്റിദ്ധരിപ്പിച്ച് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും ഫയല്‍ ചെയ്‌തെന്ന മുകേഷിന്റെ ആരോപണവും തള്ളി.

അതേസമയം, ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് നാല് പ്രതികളുടെയും കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആരാച്ചാര്‍ പവന്‍ ജല്ലാദിനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അദ്ദേഹം എത്തിയാല്‍ ഇന്നുതന്നെ ഡമ്മി പരീക്ഷണവും നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button