മുംബൈ : കൊറോണയെ നിയന്ത്രിയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ പരീക്ഷിയ്ക്കാത്ത തന്ത്രങ്ങളുമായി ഇന്ത്യ . മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി പരീക്ഷിയ്ക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള കൊറോണ രോഗികള്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനായാണ് രോഗികളെ മുദ്രകുത്തുന്നത് . ഇത് എളുപ്പത്തില്‍ മായില്ല. ഇടതു കൈപ്പത്തിയുടെ പുറംഭാഗത്താണ് മുദ്ര കുത്തുകയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍മാരുടെ കൈയില്‍ രേഖപ്പെടുത്തുന്ന മഷിയാണ് മുദ്ര കുത്താനായി ഉപയോഗിക്കുക. മാര്‍ച്ച് 31 വരെ ഈ നടപടി തുടരും. ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അതു തിരിച്ചറിയാന്‍ മറ്റുള്ളവരെ സഹായിക്കാനാണ് ഈ നടപടി
Post Your Comments