Latest NewsCricketNewsIndia

സൗരവ് ഗാംഗുലി ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച് ഒരു കാര്യവും പറയാറില്ല; ബിസിസിഐ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനര്‍ജി

ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ച് ഒരു കാര്യവും പറയാറില്ലെന്നതാണ് മമത തുറന്നടിച്ചു

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ ബാനര്‍ജി അതൃപ്‌തി അറിയിച്ചത്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ച് ഒരു കാര്യവും പറയാറില്ലെന്നതാണ് മമത തുറന്നടിച്ചു. ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ട മത്സരം ഉപേക്ഷിച്ച വിവരം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചില്ലെന്നതിനാണ് മമതയുടെ രോഷം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നതിനാല്‍ മത്സരം ഉപേക്ഷിക്കുമ്പോള്‍ അവരെ അറിയിക്കണമെന്ന പ്രാഥമിക കര്‍ത്തവ്യം ഗാംഗുലി നിര്‍വ്വഹിക്കണമായിരുന്നുവെന്ന് മമത പറഞ്ഞു.

ALSO READ: ലോകാരോഗ്യ സംഘടനയിലെ ​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു; വിശദാംശങ്ങൾ പുറത്ത്

കൊല്‍ക്കത്ത പോലീസ് നാളെ നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നോടിയായി ഈഡനിലെ ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. എന്നാല്‍ മത്സരം ഉപേക്ഷിച്ച വിവരം പോലീസ് വകുപ്പറിഞ്ഞില്ലെന്ന പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് മമത ഇടപെട്ടത്. ചീഫ് സെക്രട്ടറി മുതല്‍ താഴോട്ട് നിരവധി ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ആരെയെങ്കിലും ആദ്യമേ അറിയാമായിരുന്നുവെന്നും മമത സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button