റോം: ലോകത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊറോണയ്ക്ക് മുന്നില്‍ ഭീതിയോടെയാണ് ലോകരാഷ്ട്രങ്ങള്‍. ഇതുവരെ ആഗോള വ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം 1,75,982 ആയി. ലോകത്താകെ 6,449 പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. 6,717പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.
Read Also : മരണം വിതച്ച് കോവിഡ്-19 : ആഗോള തലത്തില്‍ മരണം 6000 കടന്നു : വൈറസിനെ തടുക്കാനാകാതെ ലോകരാഷ്ട്രങ്ങള്‍
ആഗോളതലത്തില്‍ 202 പേരാണ് തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്. യൂറോപ്പില്‍ കോവിഡ് വ്യാപകമായി പടരുന്നതാണ് നിലവില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. തിങ്കളാഴ്ച രാത്രി 11 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
ഇറ്റലിയില്‍ മാത്രം 2,000 ലേറെപ്പേരാണ് മരിച്ചത്. ഇറാനില്‍ 853 പേരും, സ്‌പെയിനില്‍ 335 പേരുമാണ് മരണത്തിനു കീഴടങ്ങിയത്. ആഗോള തലത്തില്‍ ഇതുവരെ 77,871 പേര്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments