മിലാന്‍: മരണം വിതച്ച് മുന്നേറുന്ന കോവിഡ്-19 ന് മുന്നില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല. ആഗോള തലത്തില്‍ മരണം 6000 കടന്നു . വൈറസിനെ തടുക്കാനാകാതെ ലോകരാഷ്ട്രങ്ങള്‍ നിസാഹായാവസ്ഥയിലാണ്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 6086 ആയി ഉയര്‍ന്നിരിക്കുകയാണ്. 163332 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ഇറ്റലിയില്‍ കൊറോണ ഭീതി വിതയ്ക്കുകയാണ്. ഒരു ദിവസം 368 പേരാണ് അവിടെ മരിച്ചിരിക്കുന്നത്. കൊറോണയില്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും ഇതോടെ ഇറ്റലി റെക്കോര്‍ഡിട്ടിരിക്കുകയാണ്.
Read Also : കോവിഡ്-19, ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു
ഇതുവരെ 156 രാജ്യങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് മരണസംഖ്യ ഉയരുന്നത്. ഇറാനില്‍ പുതിയതായി 113 പേരാണ് മരിച്ചത്. ഇതുവരെ 724 പേരുടെ മരണം ഇറാനില്‍ രേഖപ്പെടുത്തി. ഇറ്റലിയില്‍ ഇത് 1809 പേരാണ്. അതേസമയം വൈറസ് സ്പെയിനിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിവേഗമാണ് സ്പെയിനില്‍ രോഗം പടര്‍ന്ന് പിടിക്കുന്നത്.
സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗം ബാധിതരുടെ എണ്ണം 7735ലെത്തി. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ട്. ഒരു ദിവസം മാത്രം 95 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 291 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്പെയിന്‍ നാലാം സ്ഥാനത്തെത്തി. ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സില്‍ 91 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം 14 പേര്‍ മരിച്ചിരുന്നു. ഇതുവരെ 35 മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഹോളണ്ടിലും മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം എട്ട് പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 20 ആയി ദക്ഷിണകൊറിയയില്‍ ഇതുവരെ 75 പേരാണ് മരിച്ചത്.
Post Your Comments