പത്തനംതിട്ട : കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിയുടെ അച്ഛൻ മരണപ്പെട്ടു. ചൈനയിൽനിന്നു പത്തു ദിവസം മുൻപ് തിരിച്ചെത്തിയ വല്ലന സ്വദേശിനിയായ വിദ്യാർഥിയുടെ അച്ഛനാണു ഞായറാഴ്ച രാത്രിയോടെ എറണാകുളത്തു ചികിത്സയിൽ കഴിയവെ മരിച്ചത്.
തിരിച്ചെത്തിയ അന്നുമുതൽ വിദ്യാർഥി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വിദ്യാർഥിയും അച്ഛനും തമ്മിൽ അടുത്ത് ഇടപഴകിയിരുന്നോയെന്നു വ്യക്തമല്ല. ഇവർ തമ്മിൽ സന്പർക്കം ഉണ്ടായിരുന്നില്ല എന്നാണു പ്രാഥമിക നിഗമനം ഇക്കാര്യം ജില്ലാ ഭരണകൂടം അന്വേഷിച്ചു വരികയാണ്. അതോടൊപ്പം തന്നെ ശവസംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ കോവിഡ്-19 പ്രോട്ടോകോൾ പ്രകാരം നടത്താനും ആലോചിക്കുന്നുണ്ട്. കൂടാതെ വിദ്യാർഥി പത്തു ദിവസമായി ഐസൊലേഷനിലായതിനാൽ മരിച്ചയാളുടെ സംസ്കാരം നാലു ദിവസത്തേക്കു നീട്ടിവയ്ക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെടാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
Also read : ഗള്‍ഫില്‍ ആദ്യത്തെ കൊറോണ മരണം
അതേസമയം അച്ഛനുമായി കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥി നേരിൽ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചുള്ള റിപോർട്ടുകൾ പുറത്തു വരുന്നു. അച്ഛൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്നാണ് നാട്ടിലെത്തിയ കുട്ടി അന്നേ ദിവസം മുതൽ കുട്ടി വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അച്ഛന് ഏറെ നാളുകളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments