KeralaLatest NewsNews

പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന് 70കാരിയെ ചെറുമകന്‍ ക്രൂരമായി കൊലപ്പെടുത്തി

തൃശ്ശൂര്‍: പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 70കാരിയെ ചെറുമകന്‍ ക്രൂരമായി കൊലപ്പെടുത്തി. ഇന്ന് രാവിലെ തൃശ്ശൂര്‍ വടക്കേകാട് ഐസിഎ വട്ടംപാടം പരിസരത്താണ് സംഭവം. തൊഴുക്കാട്ടില്‍ റുഖിയയെയാണ് മകളുടെ മകനായ സവാദ് കൊലപ്പെടുത്തിയത്. ശേഷം ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇന്ന് രാവിലെ പണം ചോദിച്ച് റുഖിയയുമായി സവാദ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ സവാദ് റുഖിയയെ കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button