KeralaLatest NewsNews

നിഷയുടേതിനു പിന്നാലെ ശരണ്യയുടെ മൃതദേഹവും കണ്ടെത്തി ; ഷാരു ഷമ്മിക്കായി തിരച്ചില്‍ തുടരുന്നു

വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കൂടി കണ്ടെടുത്തു. കാണാതായ ശരണ്യ(20) യുടെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്റെയും ഇന്ദുവിന്റെയും മകളായ നിഷ(20)യുടെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു വെള്ളിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. നിഷയുടെ സംസ്‌കാരം നടത്തി.സമീപവാസികളായ കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഷാരു ഷമ്മി (17)യെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരും.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികളായ ശരണ്യയും ഷാരുവും നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനവും ഇവരുടെ ചെരുപ്പുകളും മൊബൈല്‍ ഫോണും പൊലീസ് സംഭവ സ്ഥലത്തിനു സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button