ന്യൂഡല്‍ഹി: ലോകവ്യാപകമായി പടര്‍ന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ േ്രകാവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപവത്കരിക്കണമെന്ന നിര്‍ദ്ദേശം സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മുന്നില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫണ്ടിലേക്ക് ഇന്ത്യ പത്ത് മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയെ നേരിടുന്നതിനുള്ള സംയുക്ത നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ആശയവിനിമയം നടത്തവെയാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളില്‍നിന്ന് ശക്തമായ പിന്തുണയാണ് മോദിയുടെ നിര്‍ദ്ദേശത്തിന് ലഭിച്ചത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുവായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേല്‍നോട്ടം വഹിക്കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി. ഇന്ത്യയില്‍ എത്തുന്നവരെ ജനുവരി മധ്യത്തില്‍തന്നെ പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. യാത്രാ നിയന്ത്രണങ്ങളും പിന്നീട് ഏര്‍പ്പെടുത്തി. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments