മാലെ : കോവിഡ് -19 വൈറസിനെതിരെയുള്ള സാർക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസിൽ ഇന്ത്യയെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രശംസകൾ കൊണ്ട് മൂടി മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലി. ഇന്ത്യ എന്ന അയൽരാജ്യം പലകാര്യങ്ങളിലും ഞങ്ങളുടെ വഴികാട്ടിയാണ് .ഇങ്ങനൊരു രാജ്യത്തെ അയൽസൌഹൃദരാജ്യമായി കിട്ടിയതിൽ അഭിമാനിക്കുന്നു മാലദ്വീപിന് .ഇന്ത്യ എന്ന വലിയ രാജ്യത്തിൽ നിന്നും കിട്ടുന്ന പൊതുസഹായവും പിന്തുണയും ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു .
കോവിഡ് 19 പോലെ അതിസങ്കീര്‍ണമായ ഒരു സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി മോദി ലോക രാഷ്ട്രനേതാക്കൾക്ക് ഒരു മാതൃകയാണ് . ഞങ്ങളുടെ കൊച്ചു രാജ്യത്തിനായി ഇന്ത്യൻ ഭരണകൂടം നല്കുന്ന സഹായസേവനങ്ങൾക്ക് നന്ദി വാക്കുകൾക്കതീതമാണ് . ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും എന്റെയും എന്റെ രാജ്യത്തെ ജനങ്ങളുടെയും നന്ദി ഈ അവസരത്തിൽ ഒരിക്കൽ കൂടി എടുത്തു പറയുന്നു .
വുഹാനിൽ അകപ്പെട്ട ഞങ്ങളുടെ പൌരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും മരുന്നുകളും അവശ്യസാധനങ്ങളും ഞങ്ങൾക്കായി നല്കാനും കോവിഡ് 19 രോഗനിർണ്ണയത്തിനായി ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കാനും തയ്യാറായ ഇന്ത്യ സാർക്ക് എന്നല്ല ലോക രാഷ്ട്രങ്ങൾക്കൂ തന്നെ മാതൃകയാണ് . വീഡിയോ കോൺഫറൻസിനിടയിൽ അദ്ദേഹം വ്യക്തമാക്കി .
കോവിഡ് -19 വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ചയാണ് ട്വീറ്റ് ചെയ്തത്.ഈ ട്വീറ്റിനെ സാർക്ക് രാഷ്ട്രങ്ങൾ സ്വീകരിച്ചത് നിറഞ്ഞ അഭിനന്ദനങ്ങളോടെ ആയിരുന്നു . സാർക്ക് കൂട്ടായ്മയിൽ അംഗമായ പാക്കിസ്ഥാൻ പോലും ഈ നിർദേശത്തെ സ്വീകരിക്കുകയുണ്ടായി
കൊറോണയക്കെതിരെ ആവിഷ്കരിക്കുന്ന തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു.. മാതൃകയാണെന്നും നരേന്ദ്രമോദി ട്വീറ്റിലൂടെ പറഞ്ഞിരുന്നു . ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞതു ലോകരാഷ്ട്രങ്ങൾ അതീവ ഗൌരവത്തോടെയാണ് വീക്ഷിച്ചത്
Post Your Comments