Latest NewsIndia

എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കി ബിജെപി, മധ്യപ്രദേശിലേക്ക് കണ്ണ് നട്ട് രാഷ്ട്രീയ ലോകം

ബിജെപി എംഎല്‍മാര്‍ റിസോര്‍ട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടിന് തയ്യാറെടുത്ത് ബിജെപി. ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിരിക്കുകയാണ്. നാളെ നിയമസഭയില്‍ എത്തണമെന്നാണ് ആവശ്യം. ബിജെപി തന്നെ വോട്ട് ചെയ്യണെന്നാണ് നിര്‍ദേശം. ബിജെപിയുടെ ചീപ്പ് വിപ്പും എംഎല്‍എയുമായ നരോത്തം മിശ്രയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ബിജെപി എംഎല്‍മാര്‍ റിസോര്‍ട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ്.

ഇവരെ കാണാന്‍ ശിവരാജ് സിംഗ് ചൗഹാനും എത്തിയിട്ടുണ്ട്.ബിജെപി എംഎല്‍എമാര്‍ നാളെ രാവിലെയോ ഇന്ന് രാത്രിയോ മധ്യപ്രദേശില്‍ എത്താനാണ് സാധ്യത.22 പേര്‍ രാജിപ്രഖ്യാപിച്ചതിനാല്‍ 92 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്. ശിവരാജ് സിംഗ് ചൗഹാന്‍ എംഎല്‍എമാരെ കാണാനായി ഗുരുഗ്രാമിലെത്തിയിട്ടുണ്ട്. ഇവര്‍ വൈകീട്ടോടെ എത്തുമെന്ന സൂചനയാണ് ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കുന്നത്. ഇതിനിടെ ജയ്പൂരിലെ റിസോര്‍ട്ടിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ സാന്നിധ്യത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത്.

കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നൽകി മധ്യപ്രദേശിന്‌ പിറകെ ഈ സംസ്ഥാനത്തും എംഎൽഎമാരുടെ കൂട്ടരാജി

ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും റാവത്ത് വ്യക്തമാക്കി.കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എംഎല്‍എമാര്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമോ എന്ന് വ്യക്തമല്ല. ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വോട്ടവകാശം ഉണ്ടാവും. ഇനിയുള്ള 24 മണിക്കൂറില്‍ ഇവരെ തിരിച്ചെത്തിക്കാനാനുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലാണ് ബിജെപി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button