മധ്യപ്രദേശിന് പിറകെ ഗുജറാത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി നാല് എംഎല്‍എമാര്‍ രാജിവച്ചു. പ്രദ്യുമന്‍ ജഡേജ, സോമാഭി പട്ടേല്‍, മംഗള്‍ ഗാവിത്, ജെ.വി കാകദിയ എന്നീ നിയമസഭാംഗങ്ങള്‍ ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.രാജ്യസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി.മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഗുജറാത്തിലും കോണ്‍ഗ്രസിന് അടി പതറുന്നത്.
കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യമാണ് പരാജയകാരണമെന്നു വ്യക്തമായിട്ടും, സംഘടനയെ ചലിപ്പിക്കാനോ, കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഭരണം സുരക്ഷിതമാക്കാനോ, ഒരു നടപടിയും നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഗോവയില്‍ പോലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിച്ചത് ബി.ജെ.പിയാണ്. ഒടുവില്‍ കോണ്‍ഗ്രസ് പിളര്‍ന്നു ഭൂരിപക്ഷം എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോകുന്ന അവസ്ഥയും ഇവിടെ ഉണ്ടായി. ഈ നീക്കത്തിന് തടയിടാനും കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.
അതേസമയം ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിരിക്കുകയാണ്. നാളെ നിയമസഭയില്‍ എത്തണമെന്നാണ് ആവശ്യം. ബിജെപി തന്നെ വോട്ട് ചെയ്യണെന്നാണ് നിര്‍ദേശം. ബിജെപിയുടെ ചീപ്പ് വിപ്പും എംഎല്‍എയുമായ നരോത്തം മിശ്രയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ബിജെപി എംഎല്‍മാര്‍ റിസോര്‍ട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ്. ഇവരെ കാണാന്‍ ശിവരാജ് സിംഗ് ചൗഹാനും എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എംഎല്‍എമാര്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമോ എന്ന് വ്യക്തമല്ല. ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വോട്ടവകാശം ഉണ്ടാവും. ഇനിയുള്ള 24 മണിക്കൂറില്‍ ഇവരെ തിരിച്ചെത്തിക്കാനാനുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലാണ് ബിജെപി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി എംഎല്‍എമാര്‍ നാളെ രാവിലെയോ ഇന്ന് രാത്രിയോ മധ്യപ്രദേശില്‍ എത്താനാണ് സാധ്യത.
Post Your Comments