KeralaLatest NewsNews

വെളുക്കാൻ തേച്ചത്‌ പാണ്ടാവാൻ സാധ്യത : കോവിഡ് 19 തടയാൻ പഞ്ചിംഗ്‌ ഒഴിവാക്കി പകരം അറ്റന്റൻസ്‌ രജിസ്‌റ്ററിൽ ഒപ്പിടൽ സിസ്‌റ്റം തിരിച്ച്‌ കൊണ്ടുവന്നവരോട് ഡോ.ഷിംന അസീസിന് പറയാനുള്ളത്

കോവിഡ് 19 തടയാൻ ബയോമെട്രിക്‌ പഞ്ചിംഗ്‌ ഒഴിവാക്കി പകരം അറ്റന്റൻസ്‌ രജിസ്‌റ്ററിൽ ഒപ്പിടൽ സിസ്‌റ്റം തിരിച്ച്‌ കൊണ്ടു വന്നത് വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയകാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ഡോ.ഷിംന അസീസ്‌. രജിസ്റ്റര്‍ സംവിധാനം തിരികെ കൊണ്ട് വന്നപ്പോള്‍ ഒരു വിരൽ തൊടേണ്ടിടത്ത്‌ ഒരു കൈ മൊത്തം വെക്കുന്നു. ചിലർ തുപ്പൽ തൊട്ട്‌ മറിക്കുന്നു. കോവിഡ്‌ 19 ഭീഷണി ഒതുങ്ങും വരെയെങ്കിലും കുറച്ച്‌ ദിവസത്തേക്ക്‌ അറ്റന്റൻസ്‌ രജിസ്‌റ്റർ ഒരാൾ മാത്രം കൈവശം വെക്കുന്ന രീതിയാകും അഭികാമ്യം. പണ്ട്‌ ടീച്ചർ അറ്റന്റൻസ്‌ എടുത്തിരുന്ന പോലെ ‘പ്രസന്റ്‌ സാർ’ സെറ്റപ്പാണ്‌ നിലവിൽ നല്ലത്‌. ഒരു അഡീഷണൽ ചെക്കിന് സിസിടിവിയിലോ മൊബൈലിലോ അറ്റൻഡൻസ് വീഡിയോ എടുത്ത് സൂക്ഷിക്കുകയുമാവാമെന്നും ഷിംന അസീസ്‌ നിര്‍ദ്ദേശിക്കുന്നു.

ഡോ.ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് 19 തടയാൻ ബയോമെട്രിക്‌ പഞ്ചിംഗ്‌ ഒഴിവാക്കി പകരം അറ്റന്റൻസ്‌ രജിസ്‌റ്ററിൽ ഒപ്പിടൽ സിസ്‌റ്റം തിരിച്ച്‌ കൊണ്ടു വന്നു. എന്നാൽ ഇപ്പോൾ സംഭവിക്കുന്നതോ – ഒരു വിരൽ തൊടേണ്ടിടത്ത്‌ ഒരു കൈ മൊത്തം വെക്കുന്നു. ചിലർ തുപ്പൽ തൊട്ട്‌ മറിക്കുന്നു. വെളുക്കാൻ തേച്ചത്‌ പാണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്‌.

കോവിഡ്‌ 19 ഭീഷണി ഒതുങ്ങും വരെയെങ്കിലും കുറച്ച്‌ ദിവസത്തേക്ക്‌ അറ്റന്റൻസ്‌ രജിസ്‌റ്റർ ഒരാൾ മാത്രം കൈവശം വെക്കുന്ന രീതിയാകും അഭികാമ്യം. പണ്ട്‌ ടീച്ചർ അറ്റന്റൻസ്‌ എടുത്തിരുന്ന പോലെ ‘പ്രസന്റ്‌ സാർ’ സെറ്റപ്പാണ്‌ നിലവിൽ നല്ലത്‌. ഒരു അഡീഷണൽ ചെക്കിന് സിസിടിവിയിലോ മൊബൈലിലോ അറ്റൻഡൻസ് വീഡിയോ എടുത്ത് സൂക്ഷിക്കുകയുമാവാം.

ചില ജോലികൾക്ക്, ഉദാഹരണത്തിന്, ട്രെയിനിന്റെ ലോക്കോ പൈലറ്റുകൾ പോലെയുള്ളവർക്ക് ഓരോ തവണ ജോലിക്ക്‌ കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രെത്ത്‌ അനലൈസറിൽ ഊതണം എന്ന്‌ അറിഞ്ഞു. അപകടമാണ്‌ ഈ പരിപാടി. അതിന്റെ മൗത്ത്‌പീസ് ഓരോരുത്തർക്കും വെവ്വേറെ കൊണ്ടുവരാമെങ്കിലും അത് ഇൻസേർട്ട് ചെയ്യുകയും റിമൂവ് ചെയ്യുകയും ചെയ്യുമ്പോൾ മുൻപ് ഊതിയ ആളുടെ വായിൽ നിന്നും തെറിച്ച തുപ്പൽ പടരാം. ഇതിനു പകരം വയ്‌ക്കാൻ പറ്റുന്ന സുരക്ഷിതമായ ആൾട്ടെർനേറ്റീവുകൾ കണ്ടുപിടിച്ചേ മതിയാവൂ.

കേരള പോലീസ്‌ ഈ ഊതിക്കൽ താൽക്കാലികമായി നിർത്തിയിട്ടുണ്ട്‌ എന്ന വാർത്തയും കണ്ടു. എങ്കിൽ തീർച്ചയായും ഈ മാതൃക തന്നെയാണ്‌ മറ്റുള്ളവരുടെ കാര്യത്തിലും നടപ്പിൽ വരുത്തേണ്ടത്‌. യാതൊരു കാരണവശാലും ഈ അവസരം മുതലെടുത്ത്‌ മദ്യപിച്ച് വാഹനമോടിക്കരുത്‌. അപകടങ്ങൾ സംഭവിച്ചാലുണ്ടാകുന്ന നഷ്‌ടം ചിലപ്പോൾ കോവിഡ്‌ 19 കൊണ്ടു തരുന്നതിലും വലിയ ദുരന്തവുമാകാം.

IELTS പോലെയുള്ള പരീക്ഷകൾ നടക്കുന്നിടത്തും ഇത്തരത്തിൽ തൊട്ടടുത്തിരുന്ന്‌ നേരിട്ട്‌ സംസാരിക്കേണ്ട ആവശ്യകത ചൂണ്ടി കാണിക്കുന്നുണ്ട്‌ പലരും.

ഓരോയിടത്തും ഇത്തരം അശ്രദ്ധകളുടെ സൂചനകളുണ്ട്‌. ഓരോ ആളുകളിലേക്ക് അധികമായി പടരുമ്പോളും രോഗാണു സമൂഹത്തിന് പതിന്മടങ്ങ് കൂടുതൽ അപകടകാരിയാണ്. വ്യാപനം അതിന്റെ ഉൽഭവത്തിൽ നിന്നും തടഞ്ഞേ തീരൂ…

വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Dr. Shimna Azeez

shortlink

Related Articles

Post Your Comments

Related Articles


Back to top button