കുവൈറ്റ് : ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിനാലായി. അസർബൈജാനിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയ ഇന്ത്യൻ പൗരനാണ് കൊവിഡ് 19 ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി കുവൈറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Also read : കൊറോണ; യുഎഇയിൽ മൂന്ന് പേരുടെ രോഗം ഭേദമായി
എന്നാൽ വൈറസ് ബാധിച്ച ആളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടട്ടില്ല. 104 രോഗികളില്‍ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. എഴുനൂറ്റി പതിനെട്ട് പേർ നിരീക്ഷണത്തിലാണ്. ചികത്സയിലുണ്ടായിരുന്ന 7 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റിൽ വൈറസ് ബാധിച്ച വിദേശികളിൽ ഇന്ത്യൻ പൗരനു പുറമെ നാല് പേർ ഈജിപ്തുകാരും ഒരാൾ സുഡാൻ പൗരനുമുണ്ട്, ബാക്കിയുള്ളവർ സ്വദേശികളാണെന്നും റിപ്പോർട്ടുണ്ട്.
അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുത്. പാർക്കുകൾ അടക്കം ജനങ്ങൾ തിങ്ങി കൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചു. ആളുകൾ ഒരുമിച്ച് കൂടുന്നത് കണ്ട് പിടിക്കാൻ ഡ്രോൺ നിരീക്ഷണം നടത്തുമെന്നു അധികൃതർ അറിയിച്ചു. കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും ആളുകൾ ഒരുമിച്ച് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആകാശ നിരീക്ഷണത്തിലൂടെ കണ്ടുപിടിക്കാൻ സർക്കാർ തീരുമാനിച്ചത്.
Post Your Comments