കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയില്‍ തമാസിക്കുന്ന 13 വയസുകാരിയുടെ വിവാഹം കഴിഞ്ഞതായി വിവരം. ശിശു വികസ പ്രോജക്‌ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ സ്ഥിര താമസമാക്കിയ കുടുബത്തിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് തമിഴ്‌നാട്ടില്‍ നടത്തിയത്. അങ്കണവാടി അധ്യാപിക ശൈശവ വിവാഹ നിരോധന ഓഫിസര്‍ കൂടിയായ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് ശൈശവ വിവാഹം നടന്നെന്നു ബോധ്യമായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കുടുംബവും വിവാഹത്തിന് ശേഷം തൃക്കാക്കരയില്‍ തിരികെ എത്തി താമസം തുടര്‍ന്ന് വരികയാണ്. പ്രായപൂര്‍ത്തിയായ ആളാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ആണെന്നും ഇവരോടൊപ്പം താമസം തുടങ്ങിയിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടുകാരായ കുടുംബം വര്‍ഷങ്ങളായി തൃക്കാക്കരയിലാണ് താമസം.
കൊച്ചിയില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന ബാലിക എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. തയ്യല്‍ ക്ലാസില്‍ പോകുന്നുണ്ട്. തമിഴ് ആചാരപ്രകാരം വിവാഹം നടത്തിയെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.
Post Your Comments