Latest NewsIndiaNews

ഈ സംസ്ഥാനത്ത് മൂന്നു പേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്​ട്രയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്​ട്രയില്‍ കോവിഡ്​ -19 സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. മാര്‍ച്ച്‌​ ഒന്നിന്​ ദുബൈയില്‍ നിന്നെത്തിയവരാണ്​ യവത്​ മാലില്‍ രോഗം ബാധിച്ചവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ്​ ഏഴുപേര്‍ ഏകാന്ത വാര്‍ഡില്‍ നിരീക്ഷണത്തിലാണ്​. വിദര്‍ഭ മേഖലയിയെ യവത്​മാലില്‍ രണ്ടുപേര്‍ക്കും നാഗ്​പുരില്‍ ഒരാള്‍ക്കുമാണ്​ ശനിയാഴ്​ച രോഗം സ്ഥിരീകരിച്ചത്​.

ഇതിനിടെ, വൈറസ്​ ബാധ സംശയിച്ച്‌​ ഏകാന്ത വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേര്‍ നാഗ്​പുരിലെ ആശുപത്രിയില്‍നിന്ന്​ ചാടിപ്പോയത്​ ആശങ്കയുണ്ടാക്കി. വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം. മൂന്നുപേരെ ശനിയാഴ്​ച അധികൃതര്‍ പിടികൂടി തിരികെയെത്തിച്ചു.

കൊറോണ വൈറസ് സ്​ഥിരീകരിക്കുന്നതിനു മുമ്ബ്​ 64കാരനെ ചികിത്സിച്ച മുംബൈ സ്വകാര്യ ഹോസ്​പിറ്റലിലെ എട്ടു​ ഡോക്​ടര്‍മാരെയും നഴ്​സുമാരെയും ആശുപത്രിയിലെ ഏകാന്ത വാര്‍ഡിലേക്ക്​ മാറ്റി. മറ്റ്​ 74 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്​.

ALSO READ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകർ ഒരുമിച്ച് രംഗത്തിറങ്ങും;- കെ സുരേന്ദ്രന്‍

കഴിഞ്ഞ എട്ടിന്​ ഭാര്യക്കും മകനുമൊപ്പം ദുബൈയില്‍ നിന്നെത്തിയ 64കാരന്‍ അസ്വസ്ഥതയെ തുടര്‍ന്ന്​ സ്വകാര്യ ഹോസ്​പിറ്റലില്‍ എത്തുകയായിരുന്നു. ഇദ്ദേഹത്തെ കിടത്തിച്ചികിത്സിക്കുകയും ചെയ്​തു. വെള്ളിയാഴ്​ചയാണ്​ രോഗം സ്ഥിരീകരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button