മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. മാര്‍ച്ച് ഒന്നിന് ദുബൈയില്‍ നിന്നെത്തിയവരാണ് യവത് മാലില്‍ രോഗം ബാധിച്ചവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ഏഴുപേര്‍ ഏകാന്ത വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. വിദര്‍ഭ മേഖലയിയെ യവത്മാലില്‍ രണ്ടുപേര്‍ക്കും നാഗ്പുരില്‍ ഒരാള്‍ക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഇതിനിടെ, വൈറസ് ബാധ സംശയിച്ച് ഏകാന്ത വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേര്‍ നാഗ്പുരിലെ ആശുപത്രിയില്‍നിന്ന് ചാടിപ്പോയത് ആശങ്കയുണ്ടാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്നുപേരെ ശനിയാഴ്ച അധികൃതര്‍ പിടികൂടി തിരികെയെത്തിച്ചു.
കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനു മുമ്ബ് 64കാരനെ ചികിത്സിച്ച മുംബൈ സ്വകാര്യ ഹോസ്പിറ്റലിലെ എട്ടു ഡോക്ടര്‍മാരെയും നഴ്സുമാരെയും ആശുപത്രിയിലെ ഏകാന്ത വാര്‍ഡിലേക്ക് മാറ്റി. മറ്റ് 74 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ എട്ടിന് ഭാര്യക്കും മകനുമൊപ്പം ദുബൈയില്‍ നിന്നെത്തിയ 64കാരന്‍ അസ്വസ്ഥതയെ തുടര്‍ന്ന് സ്വകാര്യ ഹോസ്പിറ്റലില്‍ എത്തുകയായിരുന്നു. ഇദ്ദേഹത്തെ കിടത്തിച്ചികിത്സിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments