
കോഴിക്കോട് : സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലെ എക്കൗണ്ട്‌സ് ഓഫീസറുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം. സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.
കസബ സി.ഐ. ഹരിപ്രസാദിനാണ് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് നിര്‍ദേശം നല്‍കിയത് . തുടർന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി സിറ്റി പോലിസ് മേധാവിക്ക് കൈമാറി . പരാതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടി കൈക്കൊള്ളാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
Post Your Comments