KeralaLatest NewsIndia

ഫോണിലൂടെ മുത്തലാഖ്: കോഴിക്കോട്ട് ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് വിദേശത്തേക്ക് പോയതോടെ ഭര്‍തൃ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി ഫഹ്മിദ പറയുന്നു.

കോഴിക്കോട്: ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ഫഹ്മിദയാണ് ഭര്‍ത്താവ് സെയ്ദ് ഹാഷിമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. രണ്ടര വര്‍ഷം മുമ്പാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയായ ഫഹ്മിദ വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ സെയ്ദ് ഹാഷിം ഫവാസ് കോയ തങ്ങളെ വിവാഹം ചെയ്തത്. ഇരുവരുടേതും രണ്ടാം വിവാഹം ആയിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് വിദേശത്തേക്ക് പോയതോടെ ഭര്‍തൃ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി ഫഹ്മിദ പറയുന്നു. സ്ത്രീധനത്തിന്റെ പേര് ഭര്‍ത്താവിന്റെ മാതാവും ഉപദ്രവിച്ചു. ഇതെല്ലാം ഭര്‍ത്താവിനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. ഫഹ്മിദയോട് വീട്ടില്‍ തുടരാനായിരുന്നു നിര്‍ദ്ദേശം. ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ ജനുവരി അവസാനം ഫോണില്‍ വിളിച്ച്‌ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്നാണ് പരാതി .

‘ഞങ്ങള്‍ കിടക്കണമെങ്കില്‍ പഞ്ചനക്ഷത്ര മുറികള്‍ വേണം’, ബസിൽ നിന്നിറങ്ങാൻ പോലും തയ്യാറാവാതെ വിദേശത്തു നിന്ന് വന്ന നിരീക്ഷണത്തിൽ ഉള്ളവർ, കുഴങ്ങി സൈന്യം

പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച്‌ കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.ഫഹ്മിദയുടെ പരാതിയില്‍ മൂവര്‍ക്കും എതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button