ലക്നൗ: മുത്തലാഖ് ഇരകള്‍ക്ക് ധനസഹായവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭര്‍ത്താക്കന്മാര്‍ മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ നിരവധി യുവതികള്‍ക്ക് ഇതിന്റെ സഹായം ലഭിക്കും. ഇരകള്‍ക്ക് നീതി ലഭിക്കും വരെ ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ALSO READ: പോപ്പ്കോണിലെ റബ്ബർ സാന്നിധ്യം; ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞത്
മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ALSO READ: സഹകരണ ബാങ്ക് അഴിമതി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്
ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ച് നിയമം പാസാക്കിയത്. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്ന വകുപ്പ് ഒഴിവാക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളിയാണ് നിയമം പാസാക്കിയത്.
Post Your Comments