Latest NewsKeralaNews

തങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ കിട്ടരുതെന്നുള്ള ഒരു തരം വാശി …കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന പുരുഷന്‍മാര്‍ നമ്മുടെ കുടുംബങ്ങളിലുമുണ്ട്…ഇത്തരക്കാരെ സൂക്ഷിയ്ക്കുക … സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്

അതൊരു മനഃശാസ്ത്രമാണ്. കുശുമ്പും അസൂയയും ഏഷണിയും സ്ത്രീയുടെ മാത്രം കുത്തക ആണെന്ന് ആരു പറഞ്ഞു . ങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ കിട്ടരുതെന്നുള്ള ഒരു തരം വാശി …കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന പുരുഷന്‍മാര്‍ നമ്മുടെ കുടുംബങ്ങളിലുമുണ്ട്…ഇത്തരക്കാരെ സൂക്ഷിയ്ക്കുക .സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്. ഈ അടുത്ത് ഗാര്‍ഹിക പീഡനത്തിന്റെ ഏറ്റവും മാരകമായ ഒരു അവസ്ഥ നേരില്‍ കണ്ടു…
മറക്കില്ല, ആ വാക്കുകള്‍.. അവള്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ യാതനകള്‍..
എത്ര നാള്‍ കഴിഞ്ഞാലും, എന്റെ മനസ്സില്‍ എന്നും നോവായി അവളുണ്ടാകും.. നിസ്സഹായതയുടെ അങ്ങേയറ്റത്തെ ഒരു സ്ത്രീ..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

അവള്‍ വിദേശത്തു ആയിരിക്കവേ ആണ് ഭാര്തതാവിനാല്‍ ക്രൂരമായി ഉപദ്രവിക്കപ്പെട്ടത് എന്നതിനാല്‍, അയാള്‍ കുറച്ചു നാളെങ്കിലും ശിക്ഷിക്കപ്പെട്ടു… നമ്മുടെ നാട്ടില്‍ ആയിരുന്നേല്‍, രാഷ്ട്രീയ സ്വാധീനം കൊണ്ട് തേച്ചു കളഞ്ഞേനെ..

അമ്മായിഅമ്മയോ നാത്തൂനോ അല്ല.. അവര്‍ പിന്നിലെ കളിക്കാര്‍.. അമ്മയുടെ സഹോദരന്‍..
അയാളാണ് അവരുടെ ജീവിതം തകര്‍ത്തത്.വിവാഹം ഉറപ്പിക്കാന്‍ വന്ന അന്ന് പോലും, അയാള്‍ വല്ലാത്ത പെരുമാറ്റം ആയിരുന്നു.. അത് കൊണ്ട് തന്നെ ആ ബന്ധം വേണ്ട എന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും, പെണ്‍കുട്ടിയുടെ ഒറ്റ വാശിയില്‍ വിവാഹം നടന്നു..

ഭതൃവീടിന്റെ തൊട്ടടുത്താണ് അമ്മാവനും താമസിക്കുന്നത്.. ഏത് നിമിഷവും പക്ഷെ ഇവിടെ ആകും.. അടച്ചിടുന്ന തങ്ങളുടെ മുറി തള്ളി തുറന്നു വന്നു കുശലം ചോദിക്കുന്ന അയാളെ വല്ലാത്ത വെറുപ്പോടെ നോക്കുമ്പോള്‍, എന്തെടി നിനക്ക് മുഖത്തൊരു കടുപ്പം എന്ന് ചോദിച്ചു ആര്‍ത്തു ചിരിക്കും.. കൂടെ ഭാര്തതാവും.. മരുമകന്റെ റോള്‍ മോഡല്‍ ആണ് അമ്മാവന്‍..

നിസ്സാര പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചു ഭാര്യയെയും ഭാര്തതാവിനെയും തമ്മില്‍ തെറ്റിക്കുക അയാളുടെ പ്രധാന വിനോദമായി.. നാട്ടില്‍ നിന്ന ദിവസങ്ങള്‍ മുഴുവന്‍ അങ്ങനെ ദുരിതമായിരുന്നു..

വിദേശത്തു ചെന്നിട്ടും മാറ്റമില്ല.. വീഡിയോ കോള്‍ വിളിക്കും.. അവളെവിടെ, ഒന്ന് കാണട്ടെ?
വിസമ്മതിക്കുമ്പോള്‍, വീഡിയോ കോള്‍ ഓണ്‍ ആക്കിയിട്ട് അയാളെ കാണിച്ചു കൊണ്ട് തന്നെ മാരകമായി ഉപദ്രവിക്കും.. കൊടുക്കെടാ അവള്‍ക്കു.. എന്ന് അങ്ങേയറ്റത്തെ ലഹരിയില്‍ അയാള്‍ അലറും… മാനസികമായി പ്രശ്നമുള്ളൂ ആളാണ് ഭര്‍ത്താവെന്നു തിരിച്ചറിഞ്ഞപ്പോള്‍ വീട്ടില്‍ അതറിയിച്ചു.. അമ്മയും അനിയത്തിയും മാത്രമുള്ള പെണ്‍കുട്ടിക്ക് മറ്റാരുമില്ല..
ഒടുവില്‍ അയാളുടെ മര്‍ദ്ദനത്തില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.. അവിടത്തെ മലയാളി സുഹൃത്തുക്കള്‍ വഴി നാട്ടില്‍ എത്തി.. ജയില്‍ മോചിതനായി എങ്കിലും വിദേശത്തു ഇനി ജോലി നോക്കാനുള്ള അവസരം ഭാര്തതാവിനു നഷ്ടമായി..

അതിന്റെ പകയില്‍ അവര്‍ എന്തും ചെയ്യാം… മരുമകനെ നിയന്ത്രിക്കുന്നത് മുഴുവന്‍ അമ്മാവനാണ്.. ഭാര്തതാവിനു അപ്പനില്ല .കുടിയും മയക്കുമരുന്നും പെണ്‍വാണിഭവും ഉളള അമ്മാവന്റെ കയ്യിലെ കളിക്കോപ്പാണ് ഭാര്തതാവ്.. നാട്ടിലെ ഗുണ്ട.. അതെന്തും ആകട്ടെ… അയാള്‍ക്ക് ഒരു മോളുണ്ട്.. എന്റെ അടുത്ത പ്രായമാണ്.. അങ്ങേരുടെ പ്രാണനാണ് അവള്‍..
അവള്‍ക്കു രണ്ടു കുഞ്ഞുങ്ങളുണ്ട്..
എന്നിട്ടും എന്തേ അയാളിങ്ങനെ?

എന്റെ സ്വര്‍ണ്ണം കൊണ്ടും സ്ത്രീധനം കൊണ്ടും വാങ്ങിയ കൊച്ചു വീട്ടില്‍ ഇപ്പോള്‍ അയാളാണ് താമസിക്കുന്നത്..യാതൊരു ഉളുപ്പും ഇല്ലാതെ.. കേസിനു പോകാന്‍ ഞങ്ങള്‍ക്ക് താങ്ങില്ല.. ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു.. സമാനമായ അനുഭവങ്ങള്‍ പലതും എനിക്കു നേരിട്ടറിയാം..
മകളുണ്ട് എന്നത് കൊണ്ട് ആരും മറ്റു പെണ്ണുങ്ങളോട് നീതിയും ന്യായവും കാട്ടണമെന്നില്ല..
അഞ്ചു പെണ്മക്കളെ പ്രസവിച്ച സ്ത്രീയും മരുമകളോട് നന്നായി പെരുമാറണം എന്നില്ല..
ആണ്‍മക്കള്‍ മാത്രമുള്ള എത്രയോ പേരുണ്ട് നല്ല അമ്മായിഅമ്മമാരായി..

എന്റെ ഒരു അടുത്തസുഹൃത്തിന്റെ ഭാര്തതാവിന്റെ ബന്ധു ഏതാണ്ട് മേല്‍ പറഞ്ഞ ഇതേ സ്വഭാവം ആയിരുന്നു.. അതും ഒരു പുരുഷന്‍ തന്നെ.. ചെറുപ്പകാലത്ത് ഭാര്യ പല പുരുഷന്മാരുടെ ഒപ്പം ബന്ധം പുലര്‍ത്തിയത് അയാള്‍ കണ്ടെത്തി എങ്കിലും നിസ്സഹായത കൊണ്ട് പൊറുത്ത് കൂടെ പൊറുപ്പിച്ചു..
അതിന്റെ ചൊരുക്ക് ഉള്ളില്‍ കിടന്ന്, പല കുടുംബം കലക്കി അയാള്‍ സന്തോഷം കണ്ടെത്തി..
അതൊരു മനഃശാസ്ത്രമാണ്. കുശുമ്പും അസൂയയും ഏഷണിയും സ്ത്രീയുടെ മാത്രം കുത്തക ആണെന്ന് ആരു പറഞ്ഞു ഒടുവില്‍ സുഹൃത്തിനെയും ഭാര്തതാവിനെയും തമ്മില്‍ തെറ്റിച്ചു..
ഈ അടുത്ത്, വിദേശത്തുള്ള മകളുടെ കൊച്ചു മകന്‍ അസുഖബാധിതന്‍ ആയി എത്തി..
അവന്റെ ദീര്‍ഘായുസ്സിന് വേണ്ടി അപ്പൂപ്പനും കണ്ണീരോടെ അമ്പലങ്ങള്‍ കേറി ഇറങ്ങി കരയുന്നത് കാണുന്നുണ്ട്.. അവര്‍ കാരണം, നഷ്ടമായ ഒരു കുടുംബവും, സ്വന്തം അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ട ഒരു പെണ്കുഞ്ഞിനെയും അപ്പോഴെങ്കിലും ഓര്‍ക്കുന്നുണ്ടാകുമോ എന്ന് ആലോചിക്കാറുണ്ട്…

സ്ത്രീ മാത്രമല്ല, പുരുഷനും ഉണ്ട് പല തരം മാനസിക പിരിമുറുക്കങ്ങള്‍..
പുറത്തു പറയാന്‍ പറ്റാത്തതും ഒടുവില്‍ അങ്ങേയറ്റത്തെ വൈകല്യം പ്രകടിപ്പിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍… സ്വയം ഒന്ന് ആലോചിക്കണം.. താനെന്തിനു ഇങ്ങനെ വെറുക്കപെട്ടവന്‍ ആയി ജീവിക്കുന്നു എന്ന്.. എന്നിട്ട് അഴിച്ചു പണിയണം..
അതല്ലാതെ മറ്റാര്‍ക്കും അത്തരക്കാരെ നന്നാക്കാന്‍ ആകില്ല..

കല, കൗണ്‍സലിങ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button