MalappuramLatest NewsKeralaNattuvarthaNews

മകന്റെ ബെഡ്‌റൂമിന് തീയിട്ട് അച്ഛന്‍; മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെട്ടു

മലപ്പുറം: തിരൂരിൽ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്താൻ അച്ഛന്റെ നീക്കം. കുടുംബവഴക്കിനെത്തുടന്ന് മകന്റെ കിടപ്പുമുറിക്ക് തീയിടുകയായിരുന്നു ഇയാൾ. മകൻ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കടുംകൈ. തിരൂരിനടുത്ത് തലൂക്കരയില്‍ തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മരുമകളുടെ പരാതിപ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തലൂക്കരയില്‍ മണ്ണത്ത് അപ്പു (78) വിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മുറിയിലേക്ക് തീ പടരുന്നത് കണ്ടതും മുറിക്കകത്ത് ഉണ്ടായിരുന്നു മരുമകൾ പേരക്കുട്ടിയെയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പുവും ഇളയമകന്‍ ബാബുവും ഈ വീട്ടിലായിരുന്നു താമസം. രണ്ട് സെന്റ് സ്ഥലം ബാബുവിന് അപ്പു നല്‍കിയിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂര്‍ ആര്‍ഡിഒയെ ബന്ധപ്പെടുകയും മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

അപ്പു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛന് മാസം 1,500 രൂപ മകന്‍ നൽകണമെന്ന് തീരുമാനമായിരുന്നു. തുടര്‍ന്ന് ബാബു തുക നല്‍കിവരികയായിരുന്നു. എന്നാല്‍, ഈ തുക പോരെന്ന് പറഞ്ഞ് വീണ്ടും വഴക്കായി. തുടർന്ന് ഇയാൾ തിങ്കളാഴ്ച്ച രാവിലെയോടെ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. സംഭവമറിഞ്ഞ് ഒടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ ഭീഷണിയുയര്‍ത്തി. തുടര്‍ന്ന് തിരൂര്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button