അഹമ്മദാബാദ്: കൊറോണ വൈറസ് ഭീതിക്കിടെ ഗുജറാത്തിൽ കുതിരപ്പനിയും. ഗുജറാത്ത്– രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്താണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷങ്ങളിലും ഗ്ലാൻഡർ സൂക്ഷ്മാണു കാരണം കുതിരകളും കഴുതകളും ചത്തിരുന്നു. കുതിരകളിൽ വായുമാർഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം കഴിഞ്ഞ വർഷങ്ങളിലൊന്നും മനുഷ്യമരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ അധികൃതർ നിരീക്ഷണം ഊർജിതമാക്കി.
Read also: കൊറോണ ഭീതിയില്‍ ആളൊഴിഞ്ഞ് തലസ്ഥാനം ; അതീവ ജാഗ്രതയിൽ വിജനമായി നഗരവും മാളുകളും
അസുഖബാധയെത്തുടർന്ന് സന്തരാംപുർ മൃഗാശുപത്രിയിൽ എത്തിച്ച കുതിര ചികിത്സയ്ക്കിടെ ചത്തതോടെയാണു രോഗം സംശയിച്ചത്. പരിശോധനയിൽ സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
Post Your Comments