KeralaLatest NewsNews

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ … പുതിയ റോളില്‍ പ്രവര്‍ത്തന രംഗത്ത് സജീവമായി വീണ്ടും വിവാദ നായകന്‍ ഫിറോസ് കുന്നുംപറമ്പില്‍

പ്രവാസികളാണ് തനിക്ക് പിന്തുണയെന്നും ഫിറോസ്

ദുബായ് : ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ … പുതിയ റോളില്‍ പ്രവര്‍ത്തന രംഗത്ത് സജീവമായി വീണ്ടും വിവാദ നായകന്‍ ഫിറോസ് കുന്നുംപറമ്പില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്ന പേരില്‍ കോടികള്‍ തട്ടിച്ച ഫിറോസ് കുന്നുപറമ്പില്‍, ദുബായില്‍ താന്‍ ബ്രാന്‍ഡ് അംബാസഡറായ എഫ്‌കെ പെര്‍ഫ്യൂംസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. താന്‍ ജീവകാരുണ്യ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു: രോഗികള്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വഴിയുള്ള പ്രവര്‍ത്തനമാണ് നിര്‍ത്തിയത്. വിവാദമുണ്ടാക്കിയവരെല്ലാം മനസ്സിലാക്കട്ടെ എന്നതു കൊണ്ടാണ് ഈ തീരുമാനമെടുത്തത്.

read also : ഇല കൊഴിഞ്ഞ നന്മ മരം ഇനി കായ്ക്കില്ല; താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പിൽ

സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ഉപയോഗിച്ചുള്ളതല്ലാതെ, രോഗികളെ സഹായിക്കുന്നതടക്കമുള്ള എല്ലാ സാമൂഹിക സേവനങ്ങളും ഇപ്പോഴും ചെയ്യുന്നുണ്ട്. ഒന്നര മാസം ഇടവിട്ട് കേരളത്തിലെ ഓരോ ജില്ലകളിലായി നിര്‍ധന കുടുംബത്തിലെ 25 പെണ്‍കുട്ടികളുടെ സമൂഹ വിവാഹങ്ങള്‍ നടത്തുന്ന പദ്ധതിയിലേയ്ക്ക് സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടക്കം കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയല്ല ഇതിനുള്ള പണം സമാഹരിക്കുന്നത്. ഞാനിതുവരെ ഉണ്ടാക്കിയ ബന്ധങ്ങള്‍ ഉപയോഗിച്ചും സുഹൃത്തുക്കളുടെ സഹകരണത്തോടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അവരില്‍ നിന്ന് മാത്രം പണം സമാഹരിച്ചാണ് സമൂഹ വിവാഹങ്ങള്‍ നടത്തുന്നത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ഫിറോസ് പറഞ്ഞു

ആലത്തൂരില്‍ ഒന്നുമില്ലാതിരുന്ന ഒരാള്‍ ഈ മേഖലയിലേയ്ക്ക് വന്നപ്പോള്‍ പ്രവാസികളാണ് ഏറ്റെടുത്ത് ഈ നിലയിലെത്തിച്ചത്. അുതുകൊണ്ടാണ് ഈ പെര്‍ഫ്യൂംസുമായി ഞാന്‍ പ്രവാസികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്. ഇതവര്‍ ഏറ്റെടുക്കുമെന്ന് കരുതുന്നു. പെര്‍ഫ്യൂംസില്‍ ബ്രാന്‍ഡ് അംബാസഡറായത് നൂറു ശതമാനം ബിസിനസാണെന്നത് ശരി തന്നെ. എന്നാല്‍, ജീവകാരുണ്യത്തിനുള്ള സംഭാവന നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഞാനീ ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ഫിറോസ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button