Latest NewsKeralaNews

ആ​രോ​ഗ്യ ​മ​ന്ത്രിയുടെ പ്രസ്‌താവന കൊ​റോ​ണ പ്ര​തി​രോ​ധ യ​ത്ന​ത്തി​ന്‍റെ നട്ടെല്ലൊടിക്കുന്നത്; വി​മ​ര്‍​ശനവുമായി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ). ഐ​എം​എ കേ​ര​ളാ ഘ​ട​കമാണ് വിമർശനം ഉന്നയിച്ചത്. മു​ന്‍​പ​ന്തി​യി​ല്‍​നി​ന്ന് ഈ ​യു​ദ്ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ബ​ഹു​മാ​ന​പ്പെ​ട്ട ആ​രോ​ഗ്യ​മ​ന്ത്രി​യി​ല്‍ നി​ന്നും ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പ്ര​തീ​ക്ഷി​ച്ചി​ല്ല. ഐ​എം​എ പറഞ്ഞു.

ആ​യു​ര്‍​വേ​ദ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ക​ഴി​ച്ച്‌ പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ കൊ​റോ​ണ പ്ര​തി​രോ​ധ യ​ത്ന​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​മെ​ന്ന് ഐ​എം​എ കു​റ്റ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന മ​രു​ന്നു​ക​ള്‍ മാ​ത്ര​മേ പ്ര​തി​രോ​ധ​ത്തി​നാ​യാ​ലും ചി​കി​ത്സ​ക്കാ​യാ​ലും ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും ഐ​എം​എ ചൂ​ണ്ടി​ക്കാ​ട്ടി.

ALSO READ: പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഒരു ക്വിന്റലോളം കോഴിയിറച്ചി കടത്തി; ഒടുവിൽ സംഭവിച്ചത്

ക​മ്മ്യൂ​ണി​റ്റി സ്പ്രെ​ഡ് എ​ന്ന മാ​ര​ക​മാ​യ മൂ​ന്നാം ഘ​ട്ടം ത​ര​ണം ചെ​യ്യാ​നു​ള്ള തീ​വ്ര​യ​ത്ന​ത്തി​ല്‍ വ്യാ​പൃ​ത​രാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന​താ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്നും ഐ​എം​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button