തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ഐഎംഎ കേരളാ ഘടകമാണ് വിമർശനം ഉന്നയിച്ചത്. മുന്‍പന്തിയില്‍നിന്ന് ഈ യുദ്ധത്തിന് നേതൃത്വം നല്കിയ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ഐഎംഎ പറഞ്ഞു.
ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്നത്തിന്റെ നട്ടെല്ല് ഒടിക്കുമെന്ന് ഐഎംഎ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ മാത്രമേ പ്രതിരോധത്തിനായാലും ചികിത്സക്കായാലും ഉപയോഗിക്കാവൂ എന്നാണ് നിയമം അനുശാസിക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
ALSO READ: പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഒരു ക്വിന്റലോളം കോഴിയിറച്ചി കടത്തി; ഒടുവിൽ സംഭവിച്ചത്
കമ്മ്യൂണിറ്റി സ്പ്രെഡ് എന്ന മാരകമായ മൂന്നാം ഘട്ടം തരണം ചെയ്യാനുള്ള തീവ്രയത്നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments