കൊച്ചി: കോഴിക്കോട് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ഒരു ക്വിന്റലോളം കോഴിയിറച്ചി കടത്തി. കോഴിക്കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് കോഴി ഇറച്ചി ഓട്ടോയില്‍ കടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോൾ ഇറച്ചിയുമായി എത്തിയ ഓട്ടോ തടഞ്ഞു.
കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ഇറച്ചി വില്‍പനക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുണ്ട്. ഇത് മറികടന്നാണ് യാതൊരു വിധ സുരക്ഷയുമൊരുക്കാതെ കോഴി ഇറച്ചി കടത്തിയത്. മഞ്ചേരിയില്‍ നിന്നാണ് ഇവ കൊണ്ടു വന്നിട്ടുള്ളത്. കോഴി വ്യാപാരികള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വ്യാപാരികള്‍ ഓട്ടോ തടഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.
ALSO READ: കോവിഡിൽ കുടുങ്ങി കോളേജ് ചെയര്‍മാന്‍മാർ; രണ്ടാം സംഘത്തിന്റെ ലണ്ടൻ യാത്രയിൽ തീരുമാനം ഇങ്ങനെ
ഒരു ക്വിന്റലോളം കോഴിയിറച്ചി പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി ഐസിട്ട നിലയിലായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി വാഹനവും ഇറച്ചിയും കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അനീഷിനെതിരെ കേസ് എടുത്തു. പിടിച്ചെടുത്ത കോഴി ഇറച്ചി നശിപ്പിച്ച് കളയുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
Post Your Comments